2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരണം 43 ആയി ഉയര്‍ന്നു

 

മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 43 ആയി. രണ്ടു കുട്ടികളാണ് ബുധനാഴ്ച മരിച്ചത്.

എന്നാല്‍, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്രീസിമിയ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ജൂണ്‍ ഒന്നിനാണ് ബിഹാറില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇതുവരെ 36 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരണം. 24 പേരെ സുഖപ്പെട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News