2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിന്തരമായി നിലത്തിറക്കി

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. മുംബൈയിലെ നാഷിക്കില്‍ ഒസര്‍ വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ അടിയന്തിരമായി ഇറക്കിയത്.

മഹാരാഷ്ട്രയില്‍ 21ന് നടക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവസാനഘട്ട പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ. അഹമ്മദ് നഗറിലെ അകോലെയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുക്കാനായി പോകവേയാണ് കനത്ത മഴയും കാറ്റും കാരണം ഹെലികോപ്ടര്‍ അടിന്തരമായി താഴെയിറക്കേണ്ടി വന്നത്.

ഉച്ചക്ക് ശേഷം 2.25ഓടെയായിരുന്നു സംഭവം. മഴ ശമിച്ചതിനെ തുടര്‍ന്ന് ഏതാണ് 40 മിനിട്ടിനു ശേഷമാണ് കേന്ദ്രമന്ത്രിക്കും സംഘത്തിനും യാത്ര തുടരാനായത്. ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.