2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് ഏറെ നേരമായി തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊല്ലത്തിനും ശാസ്താംകോട്ടക്കയ്ക്കും മധ്യേ വൈകീട്ടോടെയാണ് റെയില്‍വേ വൈദ്യുതി ലൈനില്‍ തകരാറുണ്ടായത്.

ഇതേ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വിവിധ സ്ഥലങ്ങളില്‍ പിടിച്ചിട്ടിരുന്നു. പിന്നീട് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ശാസ്താംകോട്ടവരെ എത്തിച്ചാണ് ഏതാനും വണ്ടികള്‍ യാത്ര തുടര്‍ന്നത്. തകരാര്‍ പരിഹരിച്ചെങ്കിലും വേഗ നിയന്ത്രണത്തോടെയാണ് സര്‍വിസ് തുടരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News