2019 October 14 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബംഗാളിനേക്കാള്‍ സമാധാനത്തോടെയാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്: നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: ബംഗാളിനേക്കാള്‍ സമാധാനപരമായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളെ പരാമര്‍ശിച്ചാണ് മോദിയുടെ പ്രസ്താവന.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എല്ലാത്തിനും കൂട്ടുനില്‍ക്കുകയാണെന്നും മോദി ആരോപിച്ചു. ജനങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും അത് നിഷ്പക്ഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. എന്നാല്‍, ബംഗാളില്‍ അക്രമത്തിനെതിരെ മൗനമാണ് മമത പാലിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലിക്കിടെ രൂക്ഷമായ സംഘര്‍ഷമാണ് ഉണ്ടായത്.

സംഭവത്തില്‍ ഇരു പാര്‍ട്ടികളും പരസ്പരം പഴിചാരുകയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് കാലത്തുള്ള പ്രശ്‌നത്തേക്കാള്‍ ഗുരുതരമാണ് ബംഗാളിലേതെന്നും മോദി പറഞ്ഞു. ‘കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു ബൂത്തില്‍ നിന്നു പോലും അക്രമം റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലരുടെയും വീടുകള്‍ അഗ്നിക്കിരയാക്കുകയും അവര്‍ക്ക് ജാര്‍ഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും നാടു കടക്കേണ്ടിയും വന്നു’- മോദി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.