2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വോട്ടര്‍മാരെ ക്യൂവില്‍ നിര്‍ത്തി മഞ്ജുവാരിയര്‍ക്കൊപ്പം സെല്‍ഫി: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാവശ്യം

തൃശൂര്‍: വോട്ടര്‍മാരെ ക്യൂവില്‍ നിര്‍ത്തി സിനിമാ നടിക്കൊപ്പം ഉദ്യോഗസ്ഥരുടെ സെല്‍ഫിയെടുപ്പ്. വോട്ടു ചെയ്യാനെത്തിയ നടി മഞ്ജുവാര്യര്‍ക്കൊപ്പമാണ് സെല്‍ഫിയെടുത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ ക്ഷമ പരീക്ഷിച്ചത്.
ഉദ്യോഗസ്ഥരുടെ നടപടി വിവാദമായിരിക്കുകയാണ്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പുള്ളിലെ എ.എല്‍.പി സ്‌കൂളിലെ ബൂത്തിലായിരുന്നു സംഭവം.

വോട്ടിംഗ് നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ നടിക്കൊപ്പം ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുകയായിരുന്നു. ധാരാളം പേര്‍ വോട്ടു ചെയ്യാന്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ ഈ നടപടി. പോളിംഗ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കണമെന്നാണ് ചട്ടം. മൊബൈല്‍ ഫോണുമായി ബൂത്തില്‍ പ്രവേശിക്കുന്നതിന് ചട്ട പ്രകാരം വിലക്കുമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പാസുമായെത്തിയ മാധ്യമപ്രവര്‍ത്തകരേയും ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ വിലക്കിയിരുന്നു.
ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ സെലിബ്രിറ്റി പ്രേമം. സാധാരണക്കാരായ വോട്ടര്‍മാരുടെ വിലപ്പെട്ട സമയം അപഹരിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.