2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒന്‍പത് ലക്ഷം അപേക്ഷകര്‍ കൂടി: പലര്‍ക്കും വോട്ടുചെയ്യാനാവില്ല

  • തീരുമാനമെടുക്കേണ്ടത്
    കലക്ടര്‍മാരും തഹസില്‍ദാര്‍മാരും

തിരുവനന്തപുരം: ജനുവരി 30ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം തിങ്കളാഴ്ച വരെ ഏകദേശം ഒന്‍പത് ലക്ഷം അപേക്ഷകള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

ഇതില്‍ പുതിയ വോട്ടര്‍മാരും മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. അപേക്ഷകള്‍ പരിശോധിച്ച് ഏപ്രില്‍ നാലിനകം തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷ ലഭിച്ചത് (1,11,000 പേര്‍). മലപ്പുറത്ത് നിന്ന് 1,10,000 അപേക്ഷകള്‍ ലഭിച്ചു. വയനാട് ജില്ലയിലാണ് കുറവ് (15,000 പേര്‍). അപേക്ഷ നല്‍കിയതില്‍ 23,472 പേര്‍ പ്രവാസികളാണ്.

ഇനി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയത്. ഇതിന്റെ ഫലമായാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതെന്നും ടിക്കാറാം മീണ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News