2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മരുമകളുമായി ഉടക്കി; മക്കള്‍ വീട്ടില്‍ നിന്നും പുറത്താക്കിയ വൃദ്ധ അന്തിയുറങ്ങുന്നത് ശൗചാലയത്തില്‍

സത്‌ന(എം.പി): ഉറങ്ങുന്നത്, ഭക്ഷണം ഉണ്ടാക്കുന്നത് എല്ലാം ചെയ്യുന്നത് ശൗചാലയത്തില്‍. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ലയിത്. തന്റെ മക്കള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതിനാല്‍ ഗതിക്കെട്ടാണ് ഈ 70 കാരിയായ മാതാവ് ശൗചാലയത്തില്‍ താമസമാക്കിയത്. ഒരു വര്‍ഷത്തോളമായി ഈ വൃദ്ധമാതാവ് താമസിക്കുന്നത് വീടിനു സമീപത്ത ശൗചാലയത്തില്‍.

മധ്യപ്രദേശിലെ സത്‌നയിലെ ബറേഹയിലാണ് വൃദ്ധമാതാവിന്റെ ഈ ദാരുണാവസ്ഥ. ” എനിക്ക് മൂന്നു മക്കളും ഒരു മരുമകളുമാണുള്ളത്. മരുമകളുമായുള്ള പ്രശ്‌നം കാരണം ഇവര്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഞാന്‍ എവിടേക്ക് പോകും. ഗത്യന്തരമില്ലാതെയാണ് ഞാന്‍ ശൗചാലയത്തില്‍ താമസിക്കുന്നത്.” വൃദ്ധമാതാവ് പറയുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെ തഹസീല്‍ദാര്‍ വിഷയം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അറിയിച്ചിട്ടുണ്ടെന്നും വൃദ്ധമതാവിന് വേണ്ട കാര്യങ്ങള്‍ക്ക് ഉടന്‍ തീരുമാമാവുമെന്നും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.