2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മെക്‌സിക്കന്‍ ലഹരിമാഫിയ തലവന്‍ എല്‍ ചാപോക്ക് ജീവപര്യന്തം തടവ്

മെക്‌സിക്കോ: കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ എല്‍ ചാപോ ഗുസ്മാന് (60) ജീവപര്യന്തം തടവുശിക്ഷ. 30 വര്‍ഷം അധിക തടവും അനുഭവിക്കേണ്ടിവരും. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പത്ത് കേസുകളിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

2016ല്‍ തടവിലായിരിക്കെ ജയിലില്‍നിന്ന് പുറത്തേക്ക് തുരങ്കമുണ്ടാക്കി പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട എല്‍ ചാപോ അധികം വൈകാതെ തന്നെ പിടിയിലായിരുന്നു. തുടര്‍ന്ന് 2017ല്‍ അദ്ദേഹത്തെ യു.എസിലേക്കു നാടുകടത്തുകയും ചെയ്തു. യു.എസില്‍ തടവിലാക്കപ്പെട്ട താന്‍ മാനസികമായും ശാരീരികമായും വൈകാരികമായും പീഡനമനുഭവിച്ചെന്ന് അദ്ദേഹം ബ്രൂക്ലിന്‍ കോടതിയില്‍ പറഞ്ഞു. അന്യായമായ വിചാരണയാണ് നേരിട്ടതെന്നും കോടതി ജഡിജിമാരെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഗുസ്മാന്‍ ഷോര്‍ട്ടി എന്ന വിളിപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മെക്സിക്കോയിലെ പ്രധാന കഞ്ചാവ് വളര്‍ത്തു കേന്ദ്രങ്ങളിലൊന്നായ ലാ തുനയിലാണ് ഗുസ്മാന്‍ ജനിച്ചുവളര്‍ന്നത്. ലഹരിക്കടത്തു വഴി കോടികളുടെ സമ്പാദ്യമാണ് ഗുസ്മാന്‍ ഉണ്ടാക്കിയെടുത്തത്. ഫോബ്സ് മാഗസിന്റെ ലോകത്ത് ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ 2009 മുതല്‍ ഇദ്ദേഹമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News