2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാസപ്പിറവി കണ്ടില്ല; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ചെറിയ പെരുന്നാള്‍

      റിയാദ്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍. സഊദി അറേബ്യ, ഖത്തർ, കുവൈത്, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ മുപ്പത് പൂർത്തിയാക്കി ഞായറാഴ്ച്ചയായിരിക്കും പെരുന്നാൾ എന്ന് സഊദി സുപ്രീം കോർട്ട് അറിയിച്ചു. അതേസമയം, ഒമാനില്‍ നാളെ മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍. ഇവിടെ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ചാണ് വ്രതാരംഭം തുടങ്ങിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.