2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

പള്ളി ആക്രമണം: തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഈജിപ്ത്

കെയ്‌റോ: 305 പേരുടെ മരണത്തിനിടയാക്കിയ സിനായ് പള്ളി ആക്രമണത്തില്‍ തിരിച്ചടിച്ച് ഈജിപ്ഷ്യന്‍ സേന. ആക്രമണം നടത്തിയ തീവ്രവാദികളില്‍ ചിലരെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി സേന അറിയിച്ചു.

ജുമുഅ നിസ്‌കാരത്തിനിടെ നാലു വാഹനങ്ങളിലായി എത്തിയ തീവ്രവാദികളാണ് പള്ളിയില്‍ ആക്രമണം നടത്തിയത്. ഇവരെ പിന്തുടരുന്നതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സൈനിക വക്താവ് താമര്‍ രിഫായി സ്ഥിരീകരിച്ചിരുന്നു.

വ്യോമസേന തീവ്രവാദികളെ പിന്തുടരുകയും ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളിലുണ്ടായിരുന്നവരെ വധിക്കുകയും ചെയ്തു.

വടക്കന്‍ സിനായ് പ്രവിശ്യയിലെ ബിര്‍ അല്‍ ആബിദ് നഗരത്തിലാണ് ആക്രമണമുണ്ടായത്. വടക്കന്‍ സിനായിയുടെ പ്രവിശ്യാ തലസ്ഥാനമായ അല്‍ ആറിഷില്‍ നിന്ന് 40 കിലോ മീറ്റര്‍ ദൂരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അക്രമികള്‍ ഐ.എസ്.ഐ.എസിന്റെ പതാക വാഹകരായിരുന്നുവെന്ന് ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ 120 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമമായ മെന അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.