2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഈജിപ്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കെയ്‌റോ: പാരിസില്‍ നിന്ന് ഈജിപ്തിലേക്ക് പറക്കുന്നതിനിടെ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അലക്‌സാണ്ട്രിയയിലെ തീരപ്രദേശത്തു നിന്ന് ഈജിപ്ഷ്യന്‍ നാവിക സേനയാണ് ഈജിപ്ഷ്യന്‍ എയര്‍ എം.എസ് 804 വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തത്. എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായിട്ടില്ല. ഇതിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഈജിപ്ത് നഗരത്തില്‍ നിന്ന് 290 കി.മി വടക്ക് ഭാഗത്തു നിന്നാണ് വിമാന അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് ഈജിപ്ത് ദേശീയ ടെലിവിഷന്‍ അറിയിച്ചു. യാത്രക്കാര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

66 പേരുമായി യാത്ര ചെയ്യവെ വ്യാഴാഴ്ചയാണ് ഈജിപ്ത് എയര്‍ വിമാനം മധ്യധരണ്യാഴിയില്‍ വീണത്. തീവ്രവാദാക്രമണമാവാന്‍ സാധ്യതയുണ്ടെന്ന നിലപാടിലാണ് വിമാനക്കമ്പനി. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്നാണ് കമ്പനി പറയുന്നത്. കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും ബ്ലാക് ബോക്്‌സും ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.