2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഈജിപ്തില്‍ 2030 വരെ സിസി തന്നെ ഭരിക്കും; കാലാവധി കൂട്ടുന്നതിന് അംഗീകാരം

 

കെയ്‌റോ: ഈജിപ്തില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ കാലാവധി നീട്ടുന്നതിനുള്ള ഹിതപരിശോധനയില്‍ അനുകൂല വിധി. കാലാവധി 2030വരെ നീട്ടാനുള്ള ഭരണഘടനാ ഭേദഗതി നേരത്തെ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ ജനഹിത പരിശോധനയിലും സിസിക്ക് അനുകൂലമായ വിധിയാണുണ്ടായതെന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

മൂന്നു ദിവസമായി നടത്തിയ ജനഹിത പരിശോധനയില്‍ 2.64 കോടി ജനങ്ങള്‍ പങ്കാളികളായി. ഇതില്‍ 8,31,000 പേരുടെ വോട്ട് അസാധുവായി. വോട്ട് ചെയ്തവരില്‍ 88.83 ശതമാനം പേരും സിസി തുടരുന്നത് അംഗീകരിച്ചെന്നും 11.17 ശതമാനം പേര്‍ എതിര്‍ത്തെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ ലഷീന്‍ ഇബ്രാഹീം അറിയിച്ചു. ആകെ വോട്ടര്‍മാരില്‍ 44.3 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.

ജനഹിതത്തെ അംഗീകരിക്കുന്നതായും നന്ദി പറയുന്നതായും പ്രസ്താവിച്ച് സിസി രംഗത്തെത്തിയപ്പോള്‍, സിസി തുടരുന്നതിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.