2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആഗോള സാമ്പത്തിക മാന്ദ്യം കൂടുതല്‍ പ്രകടം ഇന്ത്യയില്‍; ഐ.എം.എഫ്

 

വാഷിങ്ടണ്‍: ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളിലെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് എം.ഡി ക്രിസ്റ്റലിന ജ്യോര്‍ജിയേവ. ഈ പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കായിരിക്കും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളിലും ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

‘രണ്ടു വര്‍ഷം മുന്‍പ് ആഗോള സമ്പദ്‌വ്യവസ്ഥ മുന്നേറ്റത്തിലായിരുന്നു. ലോകത്തിന്റെ 75 ശതമാനം ജി.ഡി.പിയിലും വളര്‍ച്ച രേഖപ്പെടുത്തി. എന്നാലിപ്പോള്‍ താഴോട്ട് പോവുകയാണ്. ലോകത്തിന്റെ 90 ശതമാനത്തിന് അടുത്തുവരെ പ്രതിസന്ധിയുണ്ടാവുമെന്നാണ് കരുതുന്നത്’- ഐ.എം.എഫിന്റെ എം.ഡിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

‘യു.എസിലും ജര്‍മനിയിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വികസിത സമ്പദ്‌വ്യവസ്ഥകളായ യു.എസ്, ജപ്പാന്‍, യൂറോ മേഖലകളില്‍ പോലും മോശം അവസ്ഥയാണ് കാണുന്നത്. ഏറ്റവും വലിയ എമര്‍ജിങ് മാര്‍ക്കറ്റുകളായ ഇന്ത്യ, ബ്രസീല്‍ പോലുള്ള ഇടങ്ങളിലാണ് മാന്ദ്യം ഏറെ പ്രകടമായിരിക്കുന്നത്’- അവര്‍ പറഞ്ഞു.

ഈ മാസമാണ് ക്രിസ്റ്റലിന ജ്യോര്‍ജിയേവ ഐ.എം.എഫിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.