
ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ തമിഴ് മാധ്യമമായ ദിനതന്തിയുടെ 75ാം വാര്‍ഷികാഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തനം ജനതാല്പര്യത്തിനു വേണ്ടിയുള്ളതാവണം. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഓണ്‍ലൈന്‍ മാധ്യമമായ ദി വയറില്‍ അമിത് ഷായുടെയും അജിത് ഡോവലിന്റെയും മക്കള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.