2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

നിര്‍മാണത്തിലിരിക്കുന്ന ലാലുവിന്റെ മാള്‍ ഇ.ഡി കണ്ടുകെട്ടി

പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കുടുംബവും നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഷോപ്പിങ് മാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.

അതേസമയം, നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മകന്‍ തേജസ്വി യാദവ് പ്രതികരിച്ചു. ഇതില്‍ പുതുമയില്ലെന്നും കോടതിയില്‍ എല്ലാം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് അനുമതിയില്ലാതെയാണ് മാളിന്റെ നിര്‍മാണം നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുഷീല്‍ മോദി പറഞ്ഞിരുന്നു. ലാലുവിന്റെ ബിനാമിയാണ് മാള്‍ നിര്‍മിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. മുന്‍പ് മന്ത്രിമാരായിരുന്ന ലാലുവിന്റെ മക്കളായ തേജ് പ്രതാപും തേജസ്വിയും മാള്‍ നിര്‍മാണത്തിനു വേണ്ടി അനധികൃതമായി ഇടപെട്ടുവെന്നും ആരോപണമുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.