2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സാക്കിര്‍ നായിക്കിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

 

മുംബൈ: ഇസ്‌ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തു. എന്‍.ഐ.എ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എഫ്.ഐ.ആര്‍ ഇട്ടത്. അദ്ദേഹത്തിന്റെ സ്ഥാപനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെയും കേസുണ്ട്.

അദ്ദേഹത്തിന്റെ പ്രസംഗം മതവിദ്വേഷം പടര്‍ത്തുന്നതാണെന്നാരോപിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് രജിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നതിനെപ്പറ്റിയായിരിക്കും തങ്ങള്‍ അന്വേഷിക്കുകയെന്ന് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

കേസ് സംബന്ധമായ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 



 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News