2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

വിദേശഫണ്ട് നിക്ഷേപത്തില്‍ നിയമലംഘനം; എന്‍.ഡി.ടി.വിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വിദേശഫണ്ട് സ്വീകരിച്ചതില്‍ നിയമലംഘനമുണ്ടെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് സ്വകാര്യ വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. 4000 കോടി രൂപയുടെ നിയമലംഘനം ആരോപിച്ചാണ് ഇ.ഡിയുടെ നടപടി.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (എഫ്.ഇ.എം.എ) ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു. 1637 കോടി രൂപയുടെ നേരിട്ടുള്ള വിദേശ ഫണ്ടിലും 2732 കോടി രൂപയുടെ വിദേശ നിക്ഷേപത്തിലുമാണ് നിയമലംഘനം ന്ടത്തിയതായി കണ്ടെത്തിയത്.

എന്‍.ഡി.ടി.വി ഗ്രൂപ്പിന്റെ സ്ഥാപകരും മേധാവികളുമായ പ്രണോയ് റോയ്, രാധിക റോയ്, ജേര്‍ണലിസ്റ്റ് വിക്രം ചന്ദ്ര, ഹര്‍പ്രീത് സിങ് ദഗ്ഗല്‍ മറ്റു ചിലര്‍ എന്നിവര്‍ക്കാണ് ഇ.ഡി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.