2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കള്ളപ്പണം വെളിപ്പിക്കല്‍: വദ്രയുടെ പങ്കാളിയും പ്രവാസി വ്യവസായിയുമായ സി.സി തമ്പി അറസ്റ്റില്‍

 

ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ് എന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനായ തമ്പി വസ്തുവകകള്‍ വാങ്ങിയതില്‍ ഏകദേശം ആയിരം കോടി രൂപയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.സി തമ്പിയാണ് സ്‌കൈ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ്, എഫ്.സെഡ്.ഇ എന്നിവയെ നിയന്ത്രിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭരര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയാണ് തമ്പി. റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ തമ്പിയെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തമ്പി മുഖേന റോബര്‍ട്ട് വദ്ര വിദേശത്ത് വസ്തുവകകള്‍ വാങ്ങിയെന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്. ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും സി.സി തമ്പിക്ക് ഇടപാടുകളുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗുരുഗ്രാം ഭൂമി അഴിമതിക്കേസിലും മുമ്പ് തമ്പിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.