2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

റെക്കോര്‍ഡുകള്‍ തകര്‍ത്ത് രൂപ വീണ്ടും താഴേക്ക്; ഇന്നത്തെ മൂല്യം ഡോളറിന് 72.18

കൊച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 72.18 രൂപ എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്.

45 പൈസയുടെ ഇടിവാണുണ്ടായത്. ഓരോ ദിവസത്തേയും റെക്കോര്‍ഡുകള്‍ പിറ്റേദിവസം തകര്‍ക്കുന്ന കാഴ്ചയാണിപ്പോള്‍ രൂപയുടെ മൂല്യത്തില്‍.
ബാഹ്യഘടകങ്ങളാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും. അതുകൊണ്ട് വിപണിയില്‍ ഇടപെടില്ലെന്നും ആവര്‍ത്തിക്കുകയാണ്.

ഈമാസം മാത്രം രൂപയ്ക്ക് രണ്ടുശതമാനം ഇടിവാണുണ്ടായത്. ഈ വര്‍ഷം 12 ശതമാനത്തിലേറെയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.