2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സീറ്റ് ബെല്‍റ്റിട്ടോളൂ: ഈ വര്‍ഷം ജി.ഡി.പി ഇടിഞ്ഞ് 5 ശതമാനത്തിലും താഴെയെത്തും

 

ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുമെന്ന് രാജ്യത്തെ രണ്ട് പ്രമുഖ ബാങ്കുകളുടെ റിപ്പോര്‍ട്ട്. 5 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (FY19) ല്‍ ജി.ഡി.പി നിരക്ക് 6.8 ശതമാനമായിരുന്നു.

ഏപ്രില്‍- ജൂണ്‍ ആദ്യ പാദത്തിലെ വളര്‍ച്ചാനിരക്ക് 5 ശതമാനമായിരുന്നു. എന്നാല്‍ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഇത് കൂടുതല്‍ സാമ്പത്തിക നടപടികള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. രണ്ടാം പാദത്തിലെ ഔദ്യോഗിക ജി.ഡി.പി കണക്ക് നവംബര്‍ 29ന് പുറത്തുവിടും. വാര്‍ഷിക പ്രതീക്ഷിത കണക്ക് ജനുവരിയിലും പുറത്തുവിടും.

എസ്.ബി.ഐയുടെ കണക്കു പ്രകാരം ജി.ഡി.പി നിരക്ക് 4.2 ശതമാനത്തിലേക്ക് ഇടിയും. ഓട്ടോമൊബൈല്‍ രംഗത്തെ മാന്ദ്യം, അടിസ്ഥാനസൗകര്യ, നിര്‍മാണ രംഗത്തെ തളര്‍ച്ച, എയര്‍ ട്രാഫിക്കിലെ വിളര്‍ച്ച തുടങ്ങിയവയാണ് എസ്.ബി.ഐ കാരണമായി ഉന്നയിക്കുന്നത്.

കൊടക് മഹീന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 5 ശതമാനം വളര്‍ച്ച നേടും. രണ്ടാം പാദത്തില്‍ 4.7 ശതമാനം വളര്‍ച്ചയേ കൈവരിക്കൂയെന്നും കണക്കില്‍ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.