2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മോദിയുടെ ചിത്രവും ‘ചൗക്കിദാര്‍’ മുദ്രാവാക്യവും: റെയില്‍വേയ്ക്കും സിവില്‍ ഏവിയേഷനും നോട്ടീസയച്ച് തെര. കമ്മിഷന്‍

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ സംഭവത്തില്‍ റെയില്‍വേയ്ക്കും സിവില്‍ ഏവിയേഷന്‍ വകുപ്പിനും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ബി.ജെ.പിയുടെ മുദ്രാവാക്യമായ ‘മേം ഭി ചൗക്കിദാര്‍’ മുദ്രാവാക്യം പ്രിന്റ് ചെയ്ത കപ്പില്‍ ചായ വിതരണം ചെയ്തതിനാണ് റെയില്‍വേയ്ക്ക് നോട്ടീസ്.

മോദിയുടെ ചിത്രമുള്ള ബോര്‍ഡിങ് പാസ് വിതരണം ചെയ്തതിനാണ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് നോട്ടീസയച്ചത്.


Read more at: ചായ കപ്പില്‍ ‘മേം ഭി ചൗക്കിദാര്‍’ മുദ്രാവാക്യം: റെയില്‍വേ പെരുമാറ്റ ചട്ടലംഘന വിവാദത്തില്‍


ശനിയാഴ്ചയ്ക്കുള്ളില്‍ ഇരുവിഭാഗവും മറുപടി നല്‍കണം.

നേരത്തെ, മാര്‍ച്ച് 27ന് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും പിന്‍വലിക്കാത്തത് എന്തേയെന്നായിരുന്നു ചോദ്യം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായി ഏഴു ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ്. മെയ് 23ന് വോട്ടെണ്ണും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.