2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പൊന്നാനി യു.ഡി.എഫിന് പൊന്ന്; ഇ.ടി ഒരു ലക്ഷം കടന്നു

വാശിയേറിയ പോരാട്ടം നടന്ന പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയാകുന്നു. ഇ.ടി മുഹമ്മദ് ബഷീറിന് 1,04,152 വോട്ടിന്റെ ലീഡ്. പോസ്റ്റല്‍ വോട്ടടക്കം ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇ.ടി മുന്നിട്ടു നില്‍ക്കുകയാണ്. പൊന്നാനിയില്‍ ലീഗ് വിയര്‍ക്കുമെന്ന പ്രവചനങ്ങളെല്ലാം തള്ളിയാണ് ഇ.ടിയുടെ വന്‍ മുന്നേറ്റം. പി.വി അന്‍വറാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്ത് ലീഗ് ആധിപത്യം തെളിയിക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 2014ല്‍ 25,410 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ഇ.ടിയുടെ വിജയം. യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.