2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലിസ് നരനായാട്ടില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തി മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ബാരിക്കേഡ് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പൊലിസിന് നേരെ കല്ലേറുമുണ്ടായി.

നൂറോളം പ്രവര്‍ത്തകര്‍ പ്രകടനമായെത്തുകയായിരുന്നു. വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് കാംപ് ചെയ്തിരുന്നു. ബാരിക്കേഡ് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ജലപീരങ്കി ഉപയോഗിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.