2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

കോഴിക്കോട്: വൈദ്യുതി തൂണില്‍ പടര്‍ന്ന ചെടികള്‍ മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തില്‍ ഷോക്കറ്റ് ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു. ഡി.വൈ.എഫ്.ഐ കരുവന്‍തിരുത്തി മേഖലാ പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി. ദാദേഷ്(34) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം വീടിന് സമീപത്തെ വൈദ്യുതി തൂണില്‍ പടര്‍ന്ന ചെടികള്‍ മാറ്റാനായി കയറിയപ്പോള്‍ അബദ്ധത്തില്‍ ലൈനില്‍ സ്പര്‍ശിക്കുകയായിരുന്നു. നിലത്തേക്ക് തെറിച്ചുവീണ ദാദേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ഉച്ചക്ക് 1.30 മുതല്‍ മൂന്ന് വരെ ഫറോക്ക് പാണ്ടിപ്പാടം കയര്‍ സൊസൈറ്റിയില്‍ പൊതുദര്‍ശനം നടത്തിയ ശേഷം നാല് മണിക്ക് സംസ്‌കരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.