2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റിനെതിരായ ബഹിഷ്‌കരണം അഭിഭാഷകര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റിനെതിരായ ബഹിഷ്‌കരണം അഭിഭാഷകര്‍ പിന്‍വലിച്ചു. വനിത മജിസ്‌ട്രേറ്റ് ദീപ മോഹന്റെ കോടതിയില്‍ അഭിഭാഷകര്‍ ഇന്നു മുതല്‍ ഹാജരായി.

ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകമജിസ്‌ട്രേറ്റ് തര്‍ക്കം പരിഹാരത്തിലേക്ക് നീങ്ങുന്നത്.

മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വഞ്ചിയൂര്‍ കോടതിയിലെ 12 അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത പശ്ചത്തലത്തിലായിരുന്നു മജിസ്‌ട്രേറ്റ് ദീപ മോഹനെ ബാര്‍ അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചത്.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന ബാര്‍ കൌണ്‍സില്‍ പ്രതിനിധികള്‍ വഞ്ചിയൂരെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബഹിഷ്‌ക്കരണം പിന്‍വലിക്കാന്‍ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല.

അഭിഭാഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാലെ ബഹിഷ്‌ക്കരണം അവസാനിപ്പിക്കുകയുളളൂവെന്നായിരുന്നു ബാര്‍ അസോസിയേഷന്റെ നിലപാട്.എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന് ജില്ലാ ജഡ്ജി ഉറപ്പ് നല്‍കിയതോടെ ബഹിഷ്‌ക്കരണം പിന്‍വലിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

മജിസ്‌ട്രേറ്റ് നല്‍കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.