2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റ്: ഒരാള്‍ മരിച്ചു

13 പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ആഞ്ഞടിച്ച പൊടിക്കാറ്റില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കുപറ്റി. ഡല്‍ഹിയിലെ ഗോകല്‍ പുരിയില്‍ താമസിക്കുന്ന സൊഹാലി(18)ാണ് ഉറങ്ങുന്നതിനിടെ ദേഹത്ത് ഭിത്തി വീണ് മരിച്ചത്. ഇയാളുടെ ബന്ധുക്കള്‍ക്കും അപകടത്തില്‍ പരിക്കുപറ്റി.

ഇന്ന് പുലര്‍ച്ച മൂന്ന് മണി മുതലാണ് ശക്തമായ പൊടിക്കാറ്റ് ഡല്‍ഹിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. പലയിടങ്ങളിലായി മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു, വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ഏതാണ്ട് 37 കടപുഴകിയ മരങ്ങളാണ് മുറിച്ചു മാറ്റിയതെന്ന് അധികൃതര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.