2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പൊടിക്കാറ്റിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: പൊടിക്കാറ്റിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരുമണിക്കൂറോളം നിര്‍ത്തിവച്ചു. പൊടിക്കാറ്റിനെത്തുടര്‍ന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്തെ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. തിങ്കളാഴ്ച 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇന്നലെ വൈകിട്ട് 6.30ന് 40 ഡിഗ്രി സെല്‍ഷ്യസായിരുന്ന താപനില പൊടിക്കാറ്റിനെത്തുടര്‍ന്ന് ഏഴുമണിയോടെ 33 ഡിഗ്രിയിലേക്ക് കുറഞ്ഞതായി സ്‌കൈമെറ്റ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു.ഗുജറാത്ത് തീരത്തേക്കടുക്കുന്ന വായു ചുഴലിക്കാറ്റിന്റെ സ്വാധീനവും താപനില കുറയാന്‍ കാരണമായതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. നാളെയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തു പതിക്കുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News