2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ദുബൈ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാരഥികള്‍

ദുബൈ: യു എ ഇ നാഷണല്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2020-22 കാലയളവിലേക്കുള്ള ദുബൈ കോഴിക്കോട് ജില്ലാ കമ്മറ്റിയെ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ ഫൈസി ഉല്‍ഘാടനം നിര്‍വഹിച്ചു.

ദുബൈ ഗള്‍ഫ് സത്യധാര ആസ്ഥാനത്തു വെച്ച് ഷമീര്‍ ഒഞ്ചിയത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് മുസ്തഫ ഞാങ്ങാട്ടേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ നിരീക്ഷകന്‍ അന്‍വറുള്ള ഹുദവി, ഷമീം പന്നൂര്‍, സഈദ് തളിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. റിട്ടേണിങ് ഓഫിസര്‍ കബീര്‍ അസ്അദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, ജഅഫര്‍ നന്തി സ്വാഗതവും മുഹമ്മദ് പാണത്തോടി നന്ദിയും പറഞ്ഞു.
ഇ പി അബ്ദുല്‍ കാദര്‍ ഫൈസി മുഖ്യരക്ഷാധികാരിയും ഉസ്താദ് അബ്ദുല്‍ ഹാദി, ഷമീം പന്നൂര്‍, ഷമീര്‍ ഒഞ്ചിയം ഫൈസല്‍ ദാരിമി, കുഞ്ഞമ്മദ് വില്യാപ്പള്ളി, നാസിം പാണക്കാട് എന്നിവരെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു.

ഭാരവാഹികള്‍ : അബ്ദുല്‍ നാസര്‍ റഹ്മാനി (പ്രസിഡണ്ട്), ഗഫൂര്‍ പാലോളി (വര്‍ക്കിങ് പ്രസിഡണ്ട്), ജാഫര്‍ നന്തി, ഷാദ് വള്ളിയാട്, ഷമീര്‍ മച്ചക്കുളം, ഹുസ്സൈന്‍ റഹ്മാനി, അബ്ദുല്ല ഫൈസി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് പാണത്തോടി (ജനറല്‍ സെക്രട്ടറി),
അന്‍വര്‍സാദത് അസ്ലമി, ഷമീര്‍ ചേളന്നൂര്‍, മുഹമ്മദ് ഒടുങ്ങാക്കാട്, അബ്ദുല്‍ ജബ്ബാര്‍ കരുവണ്ണൂര്‍, സഅദ് കാമിച്ചേരി (ജോയിന്റ് സെക്രട്ടറിമാര്‍),
നസ്‌റുല്ല എളേറ്റില്‍ (വര്‍ക്കിങ് സെക്രട്ടറി), മുഹമ്മദ് റാഫി പൂനൂര്‍ (ട്രഷറര്‍).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.