2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ദുബായില്‍ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു

അപകടത്തില്‍ മരിച്ച സണ്ണിയും മകന്‍ ആല്‍വിനും ഭാര്യ ജോളിക്കും ഇളയമകന്‍ എഡ്‌വിനുമൊപ്പം

തൃശൂര്‍: ദുബായ് മുഹൈസിന വ്യവസായമേഖലയിലുണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം ചിറനല്ലൂര്‍ സ്വദേശിയും മകനും മരിച്ചു. ഭാര്യക്കും മറ്റൊരു മകനും പരുക്കേറ്റു. കേച്ചേരി ചിറനല്ലൂര്‍ ചൂണ്ടല്‍വീട്ടില്‍ സണ്ണി (45), മൂത്തമകന്‍ ആല്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. ഭാര്യ ജോളി (40) ഇളയമകന്‍ എഡ്‌വിന്‍ (5) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപിച്ചു.

തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പള്ളിയില്‍ പ്രാര്‍ത്ഥനകഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പുറകില്‍ ചരക്ക് വാഹനം ഇടിച്ചായിരുന്നു അപകടം. കാറിന്റെ ഇടതുഭാഗത്തായി ഇടിച്ചതോടെ വാഹനമോടിച്ചിരുന്ന സണ്ണിയും തൊട്ടുപുറകിലെ സീറ്റിലിരുന്ന ആല്‍വിനും ഗുരുതരമായി പരുക്കേറ്റു സംഭവസ്ഥലത്തുവെച്ച് മരണമടഞ്ഞു. ജോളിയേയും എഡ്വിനേയും ഉടനെ ആശുപത്രിയിലെത്തിച്ചു. എഡ്‌വിന് അടിയന്തിരശസ്ത്രക്രിയക്ക് വിധേയനാക്കി. ഇവര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സണ്ണി സ്‌കൂള്‍ അവധി ആഘോഷിക്കാനായാണ് ഭാര്യയേയും മക്കളേയും ഗള്‍ഫിലേക്ക് കൊണ്ടുവന്നത്. ഈ മാസം 28 ന് ഇവര്‍നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എയ്യാല്‍ നിര്‍മ്മല മാതാ സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

അപകടത്തില്‍ മരിച്ച സണ്ണിയും മകന്‍ ആല്‍വിനും ഭാര്യ ജോളിക്കും ഇളയമകന്‍ എഡ്‌വിനുമൊപ്പം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.