2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനിലൂടെ പുതുക്കാം..

വാഹനം ഓടിക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്. ഇല്ലെങ്കില്‍ പോലിസ് പിടിച്ചാല്‍ പിഴയടയ്‌ക്കേണ്ടി വരും. അതുപോലെ തന്നെയാണ് കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കിയില്ലെങ്കിലും സംഭവിക്കുക. അതിനാല്‍ തന്നെ കൃത്യസമയത്ത് തന്നെ ലൈസന്‍സ് പുതുക്കുക. ലൈസന്‍സ് കാലാവധിക്കു ശേഷം അഞ്ചു വര്‍ഷവും മുപ്പത് ദിവസവും കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് ചെയ്യേണ്ടി വരും.

ആദ്യ കാലത്ത് ലൈസന്‍സ് പുതുക്കണമെങ്കില്‍ ഡ്രൈവിങ് സ്‌കൂളിലോ അല്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലോ പോയി ബുദ്ധിമുട്ടേണ്ട അവസ്ഥയായിരുന്നു. എന്നാല്‍, ഇന്ന് നമുക്ക് തന്നെ ഓണ്‍ലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സോ ബാഡ്‌ജോ പുതുക്കാം…

ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കേണ്ടതിന് നിങ്ങള്‍ ആദ്യമായി https://mvd.kerala.gov.in എന്ന സൈറ്റ് എടുക്കുക.

 

സൈറ്റിന്റെ വലതുവശത് അപ്ലൈ ഓണ്‍ലൈന്‍ എന്ന സെക്ഷനില്‍ ലൈസന്‍സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..

അടുത്തതായി ലിങ്കിന് താഴെയായി നിരവധി ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന ലിങ്കുകള്‍ കാണാം.. അതില്‍ License Renewal എന്നതിന് സമീപത്തായി Apply Online ക്ലിക്ക് ചെയ്യുക..

 

ഈ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ പുതിയ ഒരു വിന്‍ഡോ ഓപണ്‍ ചെയ്യും.. ഇതില്‍ വലതു വശത്തായി മുകളില്‍ ഏത് ആര്‍.ടി.ഒ ഓഫിസ് സെലക്ട് ചെയ്യുക എന്നതാണ്. അതിന് ശേഷം പുതുക്കേണ്ട ലൈസന്‍സ് നമ്പറും വ്യക്തിയുടെ ജനനതിയ്യതിയും നല്‍കുക.

നല്‍കി അടുത്ത പേജിലെത്തിയാല്‍ ലൈസന്‍സ് നല്‍കിയയാളുടെ പേരു വിവരങ്ങള്‍ സ്‌ക്രീനില്‍ കാണാം. ആ വിന്‍ഡോയില്‍ Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന സ്‌ക്രീനില്‍ നിങ്ങള്‍ക്ക് ലൈസന്‍സില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ yes എന്നും അല്ലെങ്കില്‍ No എന്നും ക്ലിക്ക് ചെയ്യുക.

അതിനുശേഷം വരുന്ന സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കുക.

അതിനുശേഷം വരുന്ന സ്‌ക്രീനില്‍ പുതുക്കേണ്ട ലൈസന്‍സിന് ഫൈന്‍ അടയ്ക്കണമെങ്കില്‍ അത് കാണിക്കും. സമയം വൈകിയതിനാല്‍ അതിനനുസരിച്ച് ഫൈന്‍ ഈടാക്കം.

ഇതില്‍ പ്രിന്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിലൂടെ നമുക്ക് നാലു പേജുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ആവും. ഇതില്‍ നാലു ഫോട്ടോകള്‍ പതിക്കേണ്ടതാണ്. നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ അതില്‍ ഉണ്ടായിരിക്കും. ഫോമുകള്‍ കൃത്യമായി പൂരിപ്പിക്കുക. അതിനുശേഷം നാം ചെയ്യേണ്ടത് പണം അടയ്ക്കുക എന്നതാണ്. നെറ്റ് ബാങ്കിങ് വഴി പണം അടയ്ക്കാം..

പണം അടച്ച ശേഷം പൂരിപ്പിച്ച ഫോം പണം അടച്ച് രശീതിയും നമ്മുടെ ആര്‍.ടി ഓഫിസില്‍ നേരിട്ടോ പോസ്റ്റല്‍ വഴിയോ എത്തിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.