2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

കൊംഗോയില്‍ വെള്ളപ്പൊക്കം: 45 പേര്‍ മരിച്ചു, ആയിരക്കണക്കിനു പേര്‍ ദുരിതത്തില്‍

കിന്‍ഷാസ: ദിവസങ്ങളായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊംഗോയില്‍ വന്‍ വെള്ളപ്പൊക്കം. ഇതേത്തുടര്‍ന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കൊംഗോ (ഡി.ആര്‍.സി) തലസ്ഥാന നഗരിയായ കിന്‍ഷാസയില്‍ ഇതിനകം 45 പേര്‍ മരിച്ചു. 5000 ത്തില്‍ അധികം പേര്‍ക്ക് വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് വീട് നഷ്ടപ്പെടുകയും ചെയ്തു.

ജനുവരി മൂന്നിനാണ് കൊംഗോയില്‍ കനത്ത മഴ തുടങ്ങിയത്. നിരവധി വീടുകള്‍ തകരുകയും മതിലുകള്‍ ഇടിയുകയും ഉരുള്‍പൊട്ടലും ഉണ്ടായി. നഗരത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും നാശനഷ്ടങ്ങളുണ്ടായി.

 

കോളറ രോഗം പരക്കുന്നതിനിടെയാണ് കൊംഗോയെ പ്രളയവും പിടികൂടിയിരിക്കുന്നത്. ജൂലൈ മുതല്‍ പരക്കുന്ന കോളറയെത്തുടര്‍ന്ന് 1190 പേരാണ് മരിച്ചുവീണത്. രാജ്യത്തെ 26 പ്രവിശ്യകളില്‍ 24 പ്രവിശ്യകളിലും കോളറ പിടിപ്പെട്ടിരിക്കുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.