2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഡോ. ഷംഷീര്‍ വയലില്‍ നല്‍കും; കേരളത്തിന് 50 കോടി രൂപയുടെ സഹായം

വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഉടമ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിന് 50 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യ, ഭവന പദ്ധതികളിലായിരിക്കും തുക ചെലവഴിക്കുക.

സര്‍ക്കാര്‍, ഷെയര്‍ഹോള്‍ഡര്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് ഡോ. ഷംഷീര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷപ്പെടുത്തുന്നതിനിടയില്‍ നമ്മള്‍ നിരവധി ഹീറോകളെ കണ്ടുവെന്നും നാടിന്റെ പുനര്‍നിര്‍മാണത്തില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിപാ വൈറസ് ബാധിച്ച ഘട്ടത്തില്‍ കേരളത്തിലേക്ക് കോടിയിലധികം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളുമായി പ്രത്യേക വിമാനം ഡോ. ഷംഷീര്‍ അബുദാബിയില്‍ നിന്ന് അയച്ചിരുന്നു.

പ്രളയത്തിലകപ്പെട്ട കേരളത്തിന്റെ ദുരിതാശ്വാസത്തിനായി നിരവധി വ്യവസായികളും സ്ഥാപനങ്ങളും കോടികള്‍ സഹായം നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നല്‍കിയ ആളാണ് ഡോ. ഷംഷീര്‍. ദുരിതാശ്വാസ നിധിയിലേക്ക് 18 കോടിയോളം രൂപയുടെ സഹായം നല്‍കിയ എം.എ യൂസഫലിയുടെ മരുമകനാണ് ഡോ. ഷംഷീർ വയലില്‍.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.