2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സാക്കിര്‍ നായിക്കിനോട് നേരിട്ട് ഹാജരാകണമെന്ന് മുംബൈ കോടതി

മുംബൈ: അടുത്തമാസം 31ന് നേരിട്ട് ഹാജരാവാണമെന്നാവശ്യപ്പെട്ട് മതപ്രഭാഷകന്‍ ഡോ.സാക്കിര്‍ നായിക്കിന് മുംബൈ കോടതി നോട്ടിസയച്ചു. അന്നേദിവസം നേരിട്ട് ഹാജരാവാനാണ് നിര്‍ദേശം. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
സാക്കിര്‍ നായിക്കിനെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2016 ഡിസംബറില്‍ ഇ.ഡി സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ മുംബൈ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. നിലവില്‍ മലേഷ്യന്‍ പൗരനായി കഴിയുകയാണ് നായിക്. സാക്കിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അടുത്തിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News