2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പഠിച്ച് മിടുക്കിയായി; ‘ഡോ. ഹാദിയാസ് ക്ലിനിക്ക്’ തുറന്ന് ഹാദിയ

 

മലപ്പുറം: ദേശീയ മാധ്യമങ്ങളുടെതുള്‍പ്പെടെ തലക്കെട്ടുകളില്‍ ഇടംപിടിച്ച പേരാണ് ഡോ. ഹാദിയ. മതം മാറ്റവും വീട്ടു തടങ്കലും വ്യക്തി സ്വാതന്ത്രവും സജീവചര്‍ച്ചയായ ഹാദിയാ കേസില്‍ സുപ്രിംകോടതി ഹാദിയയോട് നിര്‍ദേശിച്ചത്, പഠിച്ചു മടുക്കിയാവാനായിരുന്നു. കോടതി പറഞ്ഞതുപോലെ തന്നെ ഹാദിയ ചെയ്തു, മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വൈകാതെ രോഗികളെ ചികില്‍സിക്കാനായി ക്ലിനിക്കും തുടങ്ങി, ‘ഡോ. ഹാദിയാസ് ക്ലിനിക്ക്’. മലപ്പുറത്ത് കോട്ടക്കല്‍ റോഡില്‍ ഒതുക്കുങ്ങലിലാണ് ഇന്നലെ ക്ലിനിക്ക് തുടങ്ങിയത്. ഭര്‍ത്താവ് ഷെഫിന്‍ ജാഹാന്‍ ഫേസ്ബുക്കിലൂടെയാണ് ക്ലിനിക്ക് തുടങ്ങിയ സന്തോഷം പങ്കുവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.