2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിറിയയില്‍ ഐ.എസ് ആക്രമണം: 50 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: തെക്കുപടിഞ്ഞാറന്‍ സിറിയയിലുണ്ടായ ഐ.എസ് ആക്രമണത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററിയും സ്ഥിരീകരിച്ചു.

തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സ്വീദ നഗരത്തിലെ തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. മോട്ടോര്‍സൈക്കിളില്‍ പാഞ്ഞെത്തിയ അക്രമി മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

2011 ആഭ്യന്തര യുദ്ധം തുടങ്ങിയതു മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നേരിടുന്ന പ്രദേശമാണ് സ്വീദ പ്രവിശ്യ.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.