2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

അഫ്ഗാനില്‍ കാബൂള്‍ യൂനിവേഴ്‌സിറ്റിക്കു സമീപം ഐ.എസ് ആക്രമണം: 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂനിവേഴ്‌സിറ്റിക്കു സമീപം ഐ.എസ് നടത്തിയ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പകലുണ്ടായ ആക്രമണത്തില്‍ 52 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അലി അബാദ് ആശുപത്രിയുടെയും കാബൂള്‍ യൂനിവേഴ്‌സിറ്റിയുടെയും സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങള്‍ക്കൊപ്പം നടക്കുമ്പോള്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. വസന്തകാലം തുടങ്ങുന്നതിന്റെ ഭാഗമായി ‘നൗറുസ്’ അവധി ആഘോഷിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ആഘോഷത്തിന്റെ ഭാഗമായി ദേശീയ അവധി ദിനമാണിന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കാബൂള്‍ നഗരത്തില്‍ എത്തിയിരുന്നു. ആഘോഷ പരിപാടികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News