2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

എടപ്പാളില്‍ ആറുവയസുകാരി മരിച്ചു: ഡിഫ്ത്തീരിയയെന്ന് സംശയം

മലപ്പുറം: ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിലുള്ള ആറു വയസുകാരിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

മരണം ഡിഫ്ത്തീരിയ മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസുഖ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇത് ഡിഫ്ത്തീരിയയാണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്ന് മലപ്പുറം ഡി.എം.ഒ ഡോ. സക്കീന പറഞ്ഞു. അതേ സമയം കുട്ടിക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News