2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

‘ഗൂഗിള്‍ ഡോക്‌സ്’ നിങ്ങളുടെ മെയിലില്‍ വന്നാല്‍ ഓപ്പണ്‍ ചെയ്യരുത്

പ്രതീക്ഷിക്കാത്തിടത്തു നിന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ ഡോക്‌സ് ഫോര്‍മാറ്റില്‍ ഇ-മെയില്‍ വരികയാണെങ്കില്‍ തുറക്കരുതെന്ന് നിര്‍ദേശം. ഫിഷിങ് തട്ടിപ്പിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള മെയിലുകള്‍ എത്തുന്നതെന്ന് ജിമെയില്‍ മുന്നറിയിപ്പു നല്‍കുന്നു.

ഗൂഗിള്‍ ഡോക്‌സ് തുറക്കുന്നതോടെ നിങ്ങളുടെ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കയ്യിലെത്തുകയും അതുവഴി സൈബര്‍ ആക്രമണം നടത്തുകയും ചെയ്യും. അപരിചിത ടാബില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ പറഞ്ഞാലും ചെയ്യരുത്.

നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്തു നല്‍കിയാല്‍, നിങ്ങളുടെ അക്കൗണ്ട് മാത്രമായിരിക്കില്ല, അതുമുഖേന നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള എല്ലാ അഡ്രസുകളിലേക്കും സമാനമായ മെയിലുകള്‍ പോവുകയും വലിയ സൈബര്‍ ആക്രമണത്തിന് വഴിയൊരുങ്ങുകയും ചെയ്യും.

തേര്‍ഡ് പാര്‍ട്ടിയുമായി അക്കൗണ്ട് വിവരങ്ങള്‍ കൈമാറുമ്പോഴും ലോഗിന്‍ ചെയ്യുമ്പോഴും പൂര്‍ണ ഉത്തരവാദിത്തത്തിലുള്ളതും ആധികാരികതയുള്ളതുമാണെന്ന് ഉറപ്പുവരുത്തണം. ഹാക്ക് ചെയ്യപ്പെട്ടാല്‍ വലിയ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വരും. നിരവധി പേരാണ് ഇതിനകം ഇ- മെയിലിലൂടെ സൈബര്‍ ആക്രമണത്തിന് ഇരയായത്. ആക്രമണം ചെറുക്കാന്‍ തങ്ങള്‍ ശ്രമം തുടരുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.