2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മുസ്‌ലിംകളുടെ വോട്ട് ആവശ്യവുമില്ല, മുസ്‌ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല: വിഷം തുപ്പി ബി.ജെ.പി എം.എല്‍.എ

ഡെറാഡൂണ്‍: മുസ്‌ലിംകളുടെ വോട്ട് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസംഗം വിവാദമാവുന്നു. ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവും രുധ്രപൂര്‍ എം.എല്‍.എയുമായ രാജ്കുമാര്‍ തുക്രാല്‍ ആണ് വിവാദപ്രസംഗം നടത്തിയത്. ഒരു മുസ്‌ലിമിന്റെ വോട്ടും ആവശ്യമില്ലെന്നും ഒറു പള്ളിക്കു മുന്‍പിലും തൊഴുകയില്ലെന്നുമായിരുന്നു രാജ്കുമാറിന്റെ പ്രസ്താവന. ‘ഞാന്‍ മുസ്‌ലിംകളുടെ ഒരുവോട്ടും ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഞാന്‍ അവരുടെ (മുസ്‌ലിംകളുടെ) വീടുകളിലേക്കു പോവുകയോ ഒരിക്കലും അവര്‍ക്ക് പെരുന്നാള്‍ ആശംസ നേരുകയോ ഇല്ല. നിങ്ങളുടെ കാല്‍മുന്‍പില്‍ മാത്രമെ എന്റെ തല താഴൂ. ഞാനൊരിക്കലും മുസ്‌ലിംകളെയോ അവരുടെ പള്ളിയെയോ തൊഴുകയില്ല. ഞാന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. നമ്മള്‍ ഇവിടെ ജീവിക്കും വരെ ഒരാള്‍ക്കും ഇന്ത്യയെ കീറിമുറിക്കാനും കഴിയില്ല- രാജ്കുമാര്‍ പറഞ്ഞു.

പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ രാജ്കുമാറിനോട് വിശദീകരണം ചോദിച്ച് ഉത്തരാഖണ്ഡ് ഘടകം ബി.ജെ.പി നോട്ടീസയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്കുമാര്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്നു കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ദേവേന്ദ്ര ഭസിന്‍ പറഞ്ഞു.

എന്നാല്‍, ഇത് എട്ടുവര്‍ഷം മുന്‍പുള്ള പ്രസംഗമാണെന്നും അന്ന് ഞാന്‍ പ്രാദേശിക നേചാവ് മാത്രമായിരുന്നുവെന്നുമാണ് പ്രസംഗം സംബന്ധിച്ച് മാധ്യമങ്ങളോട് രാജ്കുമാര്‍ പ്രതികരിച്ചത്. നേരത്തെയും വിവാദപ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ വാര്‍ത്തയായ വ്യക്തിയാണ് രാജ്കുമാര്‍.

‘Don’t need Muslims’ vote, says BJP MLA in viral video; explain, says party


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News