2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഞാന്‍ ഇംപീച്ച് ചെയ്യപ്പെട്ടാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തരിപ്പണമാവുമെന്ന് ട്രംപ്

വാഷിങ്ടണ്‍: താന്‍ ഇംപീച്ച് ചെയ്യപ്പെട്ടാല്‍ യു.എസ് സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമാവുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഞാനെപ്പോഴെങ്കിലും ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍, സ്റ്റോക്ക് മാര്‍ക്കറ്റ് തരിപ്പണമാവും. എല്ലാവരും ദരിദ്രരാവുമെന്നും ഞാന്‍ കരുതുന്നു, ഇതുവരെ കാണാത്ത പതനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ആന്റ് ഫ്രണ്ട്‌സ് അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

മുന്‍ അറ്റോര്‍ണി ജനറല്‍ മൈക്കള്‍ കോഹന്റെ പ്രസ്താവനയെ ഉദ്ദരിച്ചായിരുന്നു അഭിമുഖത്തിലെ ചോദ്യം. തെരഞ്ഞെടുപ്പ് ക്യാംപയിനില്‍ സാമ്പത്തിക നയങ്ങള്‍ അട്ടിമറിച്ചെന്നായിരുന്നു കോഹന്റെ ആരോപണം. എന്നാല്‍ ഇത്രയും നന്നായി ജോലി ചെയ്‌തൊരാളെ എങ്ങനെയാണ് ഇംപീച്ച് ചെയ്യുകയെന്ന് മനസ്സിലാവുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News