2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ട്രംപിന് പ്രസിഡന്റായിരിക്കാന്‍ ധാർമിക യോഗ്യതയില്ല: മുന്‍ എഫ്.ബി.ഐ മേധാവി

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റായിരിക്കാന്‍ ധാര്‍മിക യോഗ്യതയില്ലെന്ന് മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമെയ് പറഞ്ഞു. എ.ബി.സി ചാനലില്‍ നടന്ന അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുന്‍പും സമാനമായ പരാമര്‍ശങ്ങള്‍ കോമെയ് നടത്തിയിരുന്നു.

ട്രംപിനെ കാണുമ്പോള്‍ തനിക്കോര്‍മ്മവരുന്നത് മാഫിയാ നോതാക്കളെയാണന്ന് ആദ്ദേഹം പുറത്തിറക്കാന്‍ ഇരുക്കുന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചതും ഇതിനു മറുപടിയായി ട്രംപ് ട്വിറ്ററില്‍ കോമെയെ ‘സ്ലൈം ബോള്‍’ എന്നു വിളിച്ചതും വലിയ ചര്‍ച്ചാവിഷയമായിരുന്നു.

ഒരു മാഫിയാ തലവനെപ്പോലോയാണ് ട്രംപ് വൈറ്റ് ഹൗസ് ഭരിക്കുന്നതെന്നും ലോകം മുഴുവന്‍ തനിക്കെതിരെയാണെന്ന് വിശ്വസിച്ചിരുന്ന ട്രംപ് വിശ്വാസമുള്ളവരെ മാത്രമേ കുടെ നിര്‍ത്തിയിരുന്നു എന്നും കോമെയുടെ പുസ്തകത്തിലുണ്ട്.

കഴിഞ്ഞവര്‍ഷം ട്രംപ്, എഫ്.ബി.ഐ ചീഫ് പദവിയില്‍ നിന്ന് ജെയിംസ് കോമെയെ പുറത്താക്കിയതായിരുന്നു. മാഫിയാ, സ്ലൈം ബോള്‍ പ്രയോഗങ്ങള്‍ക്കു ശേഷം സമൂഹ മാധ്യമങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കനത്തുവരികയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.