2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

റഫാല്‍: ഫോട്ടോകോപ്പി ചെയ്ത് രേഖകള്‍ കടത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

 

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പി ചെയ്ത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കടത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വാദമുന്നയിച്ചത്.

രേഖകള്‍ ചോര്‍ത്തിയത് ദേശീയ സുരക്ഷയെ ബാധിക്കും. ഇത് മോഷണം തന്നെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പൊതു മണ്ഡലത്തില്‍ ഉള്ള ഈ രഹസ്യ രേഖകള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കാം. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രേഖകള്‍ കടത്തിയ സംഭവത്തില്‍ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണും അടക്കമുള്ള ഹരജിക്കാര്‍ കുറ്റക്കാരാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ ഫെബ്രുവരി 28 മുതല്‍ അന്വേഷണം നടന്ന് വരികയാണ്. ഈ രേഖകള്‍ പുനഃപരിശോധന ഹര്‍ജിയുടെ ഭാഗമാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

റഫാല്‍ കേസ് വ്യാഴാഴ്ച വീണ്ടും സുപ്രിംകോടതി പരിഗണിക്കും. എന്‍.ഡി.എ സര്‍ക്കാരിന്റെ റാഫാല്‍ കരാര്‍ മുന്‍ കരാറിനേക്കാള്‍ ലാഭകരമാണെന്ന സി.എ.ജി റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.