2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഡോക്ടര്‍മാരുടെ സുരക്ഷ: വേഗം വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ക്കു മതിയായ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വേഗം വാദം കേള്‍ക്കാന്‍ സുപ്രിംകോടതി വസമ്മതിച്ചു. കേസില്‍ ഇന്നലെ പ്രാഥമിക വാദം കേട്ട കോടതി, കേസ് വേനലവധി കഴിഞ്ഞ് തുറന്ന ശേഷം ജൂലൈയില്‍ പരിഗണിക്കാമെന്ന് അറിയിച്ചു.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം നിരസിച്ച കോടതി, പശ്ചിമബംഗാളിലെ സമരം പിന്‍വലിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം തള്ളിയത്. ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് തയാറായില്ല. ചികില്‍സാ പിഴവിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ ഗൗരവതരമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.