2017 September 22 Friday
രണ്ട് മഹത്തായ അനുഗ്രഹങ്ങളില്‍ മിക്ക മനുഷ്യരും വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും.
മുഹമ്മദ് നബി(സ)

ഡി.എം.കെ പളനിസാമിക്കെതിരേ വോട്ടു ചെയ്യും; രഹസ്യ വോട്ടെടുപ്പ് വേണമെന്ന ഒ.പി.എസ് ആവശ്യം സ്പീക്കര്‍ തള്ളി

ചെന്നൈ: ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരേ വോട്ടു ചെയ്യുമെന്ന് ഡി.എം.കെ നേതൃത്വം. പളനിസ്വാമി സര്‍ക്കാരിനെതിരായാണ് തങ്ങള്‍ വോട്ടു ചെയ്യുകയെന്ന് എം.എല്‍.എമാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസും പളനിസാമിക്കെതിരായാണ് വോട്ട് ചെയ്യുക.

അതിനിടെ രഹസ്യ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം പക്ഷം സ്പീക്കറെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു. വോട്ടെടുപ്പ് പരസ്യമായിരിക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. രഹസ്യ വോട്ടെടുപ്പിനെയാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് സ്റ്റാലിനും പറഞ്ഞു. കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എമാരും പളനിസാമിക്കെതിരേ വോട്ട് ചെയ്യും. 89 എം.എല്‍.എമാരാണ് ഡി.എം.കെയ്ക്കുള്ളത്.

വിദ്യാഭ്യാസ മന്ത്രി കെ.എ സെങ്കൊട്ടിയനെ സഭാ നേതാവായി നേരത്തേ തെരഞ്ഞെടുത്തിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഈ സ്ഥാനം പനീര്‍ശെല്‍വത്തിനായിരുന്നു. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ നടപടിയെ സെങ്കൊട്ടിയ തള്ളിക്കളഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം സെക്രട്ടറിക്കു മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.