2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉന്നാവോ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ജില്ലാ മജിസ്‌ട്രേറ്റിനെയും തടഞ്ഞ് നാട്ടുകാര്‍; പ്രതിഷേധം കനക്കുന്നു, മൃതദേഹം വീട്ടിലെത്തിച്ചു

ലഖ്‌നൗ: ഉന്നവോ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായ ഉത്തര്‍പ്രദേശില്‍ കുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ജില്ലാ മജിസ്‌ട്രേറ്റിനെയും വഴിയില്‍ തടഞ്ഞു. നേരത്ത യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം കുട്ടിയുടെ വീട്ടിലേക്ക് എത്തിയ രണ്ട് മന്ത്രിമാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു.
 
യോഗി സര്‍ക്കാരിനെതിരേ മുദ്യാവാക്യം വിളിച്ചാണ് ജനങ്ങള്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. അതേസമയം യുവതിയുടെ മൃതദേഹം രാത്രിയോടെ സ്വന്തം വീട്ടില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം റോഡ് മാര്‍ഗമാണ് മൃതദേഹം ഉന്നാവോയില്‍ എത്തിച്ചത്. ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന യുവതിയുടെ ചേതനയറ്റ ശരീരം കണ്ടതോടെ ജനങ്ങള്‍ വൈകാരികമായാണ് പ്രതികരിച്ചത്.
കനത്ത പൊലിസ് സുരക്ഷയിലാണ് ആംബുലന്‍സില്‍ മൃതദേഹം എത്തിച്ചത്. നാളെ രാവിലെ സംസ്‌കാരനം നടത്താനാണ് ബന്ധുക്കളുടെ നീക്കം. ഇന്നലെ അര്‍ധരാത്രിയോടെ ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് യുവതി മരിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.