2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ മുഹമ്മദ് ഷമിക്ക് ആശ്വാസം; അറസ്റ്റ് വാറണ്ട് കോടതി സ്‌റ്റേചെയ്തു

 

കൊല്‍ക്കത്ത: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ആശ്വാസം. ഷമിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്ക കോടതി സ്‌റ്റേചെയ്തു. ഈ മാസം രണ്ടിന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജില്ലാ സെഷന്‍സ് ജഡ്ജി റായ് ചത്തോപാധ്യായ് ആണ് സ്റ്റേചെയ്തത്. ഷമി നല്‍കിയ ഹരജി പരിഗണിച്ചാണ് നടപടി. നിലവില്‍ വെസറ്റിന്‍ഡീസിനെതിരെ നടക്കുന്ന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഷമിയോട് 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരവണമെന്നായിരുന്നു വാറണ്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഷമി നിലവില്‍ ‘ദേശീയ ചുമതല’യില്‍ ആയതിനാല്‍ ഇപ്പോള്‍ തന്നെ ഹാജരാവേണ്ടതില്ലെന്നും തിരിച്ചെത്തിയ ശേഷം മതിയെന്നും കോടതി വ്യക്തമാക്കി.

ഷമിയുടെ കുടുംബം തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നത്. ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് ആക്രമിച്ചെന്നും പരാതിപ്പെട്ടിരുന്നു. 2018 മാര്‍ച്ച് ഏഴിന് ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

district court stays arrest warrant against Mohammed Shami


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News