2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വികാരാധീനനായി ഡോ. കെ. ശിവന്‍; കെട്ടിപ്പിടിച്ച്, തോളില്‍ തട്ടി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി- വീഡിയോ

 

ബംഗളൂരു: അവസാന നിമിഷം പരാജയപ്പെട്ട ചാന്ദ്രയാന്‍ -2 ദൗത്യത്തില്‍ വികാരാധീനനായി ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍. ഇന്നു രാവിലെ ഇസ്‌റോ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് ഇസ്‌റോ കേന്ദ്രത്തില്‍ നിന്ന് വിടവാങ്ങവെയാണ് കെ. ശിവന്‍ വിങ്ങിപ്പൊട്ടിയത്. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് പ്രധാനമന്ത്രി തിരിച്ചുപോയത്.

‘നമ്മുടെ ബഹിരാകാശ പദ്ധതിയില്‍ നല്ലത് കടന്നുവരും. ഇന്ത്യ നിങ്ങളോടൊപ്പമുണ്ട്’- പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ പറഞ്ഞു.

ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് ചലിക്കുന്നത് ലൈവായി വീക്ഷിക്കാന്‍ പ്രധാനമന്ത്രി ബംഗളൂരു ഇസ്‌റോ കേന്ദ്രത്തില്‍ എത്തിയിരുന്നു. രാത്രിയില്‍ അദ്ദേഹം ശാസ്ത്രജ്ഞരോടൊപ്പം ഉണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.