2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

സ്‌ക്വാഷില്‍ ദീപിക പള്ളിക്കാല്‍, ജോഷ്‌ന ചിനപ്പ സഖ്യത്തിന് വെള്ളി

ഗോള്‍ഡ്‌കോസ്റ്റ്: 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍നേട്ടം തുടരുന്നു. വനിതാ ഡബിള്‍സ് സ്‌ക്വാഷില്‍ ദീപികാ പള്ളിക്കാല്‍, ജോഷ്‌ന ചിനപ്പ സഖ്യം വെള്ളി നേടി.

ന്യൂസിലാന്റായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. നേരിട്ടുള്ള മത്സരങ്ങള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍: 9-11, 8-11.

ശനിയാഴ്ച നടന്ന സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കാലും സൗരവ് ഘോഷാലും വെള്ളി നേടിയിരുന്നു. ഓസ്‌ട്രേലിയോട് മത്സരിച്ചായിരുന്നു വെള്ളിനേട്ടം.

ഇന്ന് അവസാനിക്കുന്ന ഗെയിംസില്‍ മൊത്തം 64 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.