2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് നിര്‍ത്തിവെച്ചു

ബ്രസീലിയ:ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബ്രസീല്‍ അധോസഭ സ്പീക്കറാണ് നടപടി നിര്‍ത്തിവെച്ചത്. ഏപ്രില്‍ 17 ലെ നടപടിക്രമത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചത്. സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നാണ് ദില്‍മ റൂസഫിനെതിരെ ഇംപ്ലീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നത്. ഉപരിസഭയായ സെനറ്റ് അടുത്ത ബുധനാഴ്ച്ച ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് ഉത്തരവ് വന്നത്.
പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റ് നടപടികളില്‍ ധാരാളം ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഉന്നയിച്ചാണ് താല്‍കാലികമായി നടപടികള്‍ നിര്‍ത്തിവെച്ചത്. വോട്ട് സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ ശരിയായില്ലെന്നും അധോസഭയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇരു സഭകളുടേയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു. നടപടികള്‍ ആരംഭിച്ചാല്‍ ദില്‍മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വരും. വൈസ് പ്രസിഡന്റായ മൈക്കിള്‍ ടിമര്‍ ആക്റ്റിങ് പ്രസിഡന്‍ാവും. വിചാരണക്കൊടുവില്‍ ദില്‍മ കുറ്റക്കാരിയാണെന്നു കണ്ടെത്തിയാല്‍ 2018 വരെ ടിമര്‍ തന്നെ പ്രസിഡന്റായി തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.