2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഓട്ടോ മറിഞ്ഞ് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു, മരണം ഉള്‍ക്കൊള്ളാനാകാതെ ജന്മദേശം

കാളികാവ്: ഓട്ടോ നിയന്ത്രണം വിട്ട് പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു.
അഞ്ചച്ചവടിയിലെ പുലിവെട്ടി ഉമ്മറിന്റെ മകന്‍ അമീര്‍(മാനു-26)ആണ് മരിച്ചത്.

അഞ്ചച്ചവടിയില്‍ നിന്ന് അമീറിന്റെ ഓട്ടോ ബുധനാഴ്ച രാത്രി ഓട്ടം പോയതായിരുന്നു. മടക്കയാത്രയില്‍ വാണിയമ്പലം ശാന്തി നഗറിനടുത്ത് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷമായി പരുക്കില്ലാത്ത അമീറിനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെ വേദന ശക്തമായതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ഭാര്യ: റിന്‍ഷ, മകന്‍: മെഹ്ബിന്‍, മാതാവ്: ഖദീജ, സഹോദരങ്ങള്‍: നുഅ്മാന്‍, റംലത്ത്, അജ്മല്‍, നൗഫാന്‍
മൃതദേഹം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പരിയങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News